HomeNewsNRIകുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

കുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

haris-kuwait-moodal

കുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കുറ്റിപ്പുറം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു. മൂടാൽ പെരുമ്പറമ്പിൽ പരേതനായ പാലക്കൽ ആലിക്കുട്ടി എന്ന ചെറീത് ഹാജിയുടെ മകൻ ഹാരിസ് (41) ചൊവ്വാഴ്ച രാത്രിയോടെ ടൈഫോയ്ഡ് ബാധിച്ച് അദാൻ അശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പെരുമ്പറമ്പ് മൂടാൽ കുവൈത്ത് കെ.എം.സി.സി, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ മിയ മസ്ജിദ് യൂണിറ്റ്, പെരുമ്പറമ്പ് മൂടാൽ മഹല്ല് കൂട്ടായ്മ തുടങ്ങിയവയിൽ സജീവമായിരുന്നു. കെ.എം.സി.സിയുടെയും വാക്കിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു. മാതാവ് ആയിഷ. ഭാര്യ സുമയ്യ. ഏകമകൾ ഹന്ന ഫാത്തിമ. സഹോദരങ്ങൾ : അലി (കുഞ്ഞിപ്പ) സൗദി, ഹുസൈൻ, ഇഖ്ബാൽ അബുദാബി, സുബൈർ സൗദി, സുഹൈർ, ഖദീജ, ഫാത്തിമ, സൈനബ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!