HomeNewsPoliticsവി.എം. കൊളക്കാടിന് നാടിന്റെ യാത്രാമൊഴി

വി.എം. കൊളക്കാടിന് നാടിന്റെ യാത്രാമൊഴി

vm-kolakkad

വി.എം. കൊളക്കാടിന് നാടിന്റെ യാത്രാമൊഴി

കുറ്റിപ്പുറം : അന്തരിച്ച മുൻ ജില്ലാ കോൺഗ്രസ് പ്രസിഡൻറ്വി.എം. കൊളക്കാടിന് നാടിന്റെ യാത്രാമൊഴി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ അന്തിമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.ഡി. സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ബഷീർ, അബ്ദുസ്സമദ് സമദാനി, വി.എം. സുധീരൻ, എം.എം. ഹസ്സൻ തുടങ്ങിയവർ കുടുംബാംഗങ്ങളെ ഫോണിലൂടെ അനുശോചനമറിയിച്ചു.
vm-kolakkad
കെ.പി.സി.സി.ക്കുവേണ്ടി അഡ്വ. വി.ടി. ബൽറാം റീത്ത് സമർപ്പിച്ചു. രമേശ് ചെന്നിത്തല, എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, ആബിദ്ഹുസൈൻ തങ്ങൾ, ഡി.സി.സി. പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ്, ഡോ. പി. സരിൻ, വി.എ. കരീം, വി. മധുസൂദനൻ, വി. സൈദ് മുഹമ്മദ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സർവകക്ഷി അനുസ്‌മരണയോഗത്തിൽ പാറക്കൽ ബഷീർ അധ്യക്ഷനായി.
vm-kolakkad
ആര്യാടൻ ഷൗക്കത്ത്, സി. ഹരിദാസ്, കെ. രാമദാസ്, അബു യൂസഫ് ഗുരുക്കൾ, സി.പി.കെ. ഗുരുക്കൾ, കെ. രാജൻ, കെ.പി. കരീം, വി. മധുസൂദനൻ, മഠത്തിൽ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!