HomeNewsGeneralകെ.പി.എസ്.ടി.എ. ഭാരവാഹികൾക്ക് സ്വീകരണം നൽകി

കെ.പി.എസ്.ടി.എ. ഭാരവാഹികൾക്ക് സ്വീകരണം നൽകി

kpsta-office-bearer

കെ.പി.എസ്.ടി.എ. ഭാരവാഹികൾക്ക് സ്വീകരണം നൽകി

വളാഞ്ചേരി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) സംസ്ഥാന ഭാരവാഹികൾക്ക് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണംനൽകി. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. അജിത്കുമാർ, സെക്രട്ടറി ടി. റോയ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.
kpsta-office-bearer
സംഘടനയുടെ തിരൂർ വിദ്യാഭ്യസജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് സ്വീകരണമൊരുക്കിയത്. പൊതുയോഗത്തിൽ ജില്ലാപ്രസിഡന്റ് ടി.വി. രഘുനാഥ്, സെക്രട്ടറി ഷാജു, വൈസ് പ്രസിഡന്റുമാരായ വി.കെ. ഷഫീഖ്, പി. മോഹനൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. മജീദ്, തിരൂർ വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് എ.പി. നാരായണൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!