HomeNewsInitiativesReliefഅഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി

അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി

kottappuram-relief-kit-2020

അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി

വളാഞ്ചേരി: അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മഹല്ല് പ്രസിഡന്റ് ടി.പി അബൂബക്കർ മാസ്റ്റർക്ക് കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു.
kottappuram-relief-kit-2020
മഹല്ല് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ പറമ്പയിൽ സ്വാഗതവും ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി പ്രാർത്ഥനയും നടത്തിയ ചടങ്ങിൽ മഹല്ല് മുത്തവല്ലി സി അലവി ഹാജി, ഉപദേശകസമിതി ചെയർമാൻ എസ്.എ മൗലവി, ട്രഷറർ പി.പി ഹമീദ്, ഭാരവാഹികളായ പി സൈതാലികുട്ടി ഹാജി, എൻ കുഞ്ഞിമരക്കാർ ഹാജി, കെ കുഞ്ഞുട്ടി ഹാജി, ഈസ എൻ, കെ കുഞ്ഞിപ്പ സി അബ്ദുന്നാസർ, പി.കെ ഷിബിലി, കെ ഷറഫുദ്ധീൻ എന്നിവർ പങ്കെടുത്തു. മഹല്ല് റിലീഫ് സെൽ വർഷത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വാർഡ് കൺവീനർ മാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ മഹല്ല് നിവാസികളായ 500 കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് വീടുകളിൽ വിതരണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!