HomeNewsInaugurationജില്ലയിലെ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

ജില്ലയിലെ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

urban-wellness-valanchery

ജില്ലയിലെ ആദ്യത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

വളഞ്ചേരി: നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ മൂന്ന് അർബൻ വെൽനെസ്സ് സെന്ററുകളിൽ ഒന്നാമത്തെ സെന്റർ കഞ്ഞിപ്പുരയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ മുഖ്യാതിഥിയായി. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി ഏഴു വരെയാണ് വെൽനെസ് സെന്റർ പ്രവർത്തന സമയം. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, സി.എം. റിയാസ് , റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!