HomeNewsElectionLoksabha Election 2019തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ

തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ

ET-Roadshow-coastal

തീരദേശത്ത് ആവേശമായി ഇ.ടിയുടെ റോഡ് ഷോ

കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ തീരദേശത്ത് റോഡ് ഷോ നടത്തി. തിരൂര്‍ ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അഴിമുഖം ചുറ്റി കൂട്ടായി ടൗണില്‍ സമാപിച്ചു.
ET-Roadshow-coastal
നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന റോഡ്‌ഷോ കൂട്ടായിയെ ഇളക്കി മറിച്ചു. പറവണ്ണ തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാണ് കൂട്ടായിയില്‍ എത്തിയത്.
ET-Roadshow-coastal
എം എല്‍ എമാരായ സി മമ്മുട്ടി, അഡ്വ. എന്‍ ശംസുദ്ദീന്‍, യു ഡി എഫ് നേതാക്കളായ എം അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, അഡ്വ. നസറുളള, വി പി മുഹമ്മദലി തുടങ്ങിയ നേതാക്കള്‍ ഇ. ടിയെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!