HomeNewsInitiativesShelterഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിതഭവനത്തിന്റെ താക്കോൽ കൈമാറി

ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിതഭവനത്തിന്റെ താക്കോൽ കൈമാറി

green-voice-abdhabi

ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിതഭവനത്തിന്റെ താക്കോൽ കൈമാറി

വളാഞ്ചേരി: സന്നദ്ധസംഘടനയായ ഗ്രീൻ വോയ്‌സ് അബുദാബി കൂട്ടായ്മ നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത ഹരിഭവനത്തിന്റെ താക്കോൽ കൈമാറി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ താക്കോൽ നൽകി. സീതിസാഹിബ് അക്കാദമി ഫോർ ഇന്റലക്ച്വൽ ലേണിങ് എന്ന സംഘടനയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ഗ്രീൻവോയ്‌സ് ചെയർമാൻ സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷതവഹിച്ചു.
green-voice-abdhabi
ബഹുസ്വരതയുടെ രാഷ്ട്രീയം ഇന്നലെകൾ-ഭാവി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആർ.കെ. പ്രമീള, മൊയ്തു എടയൂർ, പരീത് കരേക്കാട്, എം. മാണിക്യൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.എം. ഗഫൂർ, അഷറഫ് അമ്പലത്തിങ്ങൽ, സലാംവളാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സി.പി. സൈതലവി സീതി സാഹിബ് സ്മാരക പ്രഭാഷണം നടത്തി. പ്രതിഭകളായ വിദ്യാർഥികളെ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!