HomeNewsSportsസംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ

സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ

സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ: ഇരിമ്പിളിയം സ്വദേശിയുടെ മികവിൽ മലപ്പുറം സെമിയിൽ

പാലക്കാട്ടു നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരങ്ങളിലും തകർപ്പൻ ജയംനേടി മലപ്പുറം സെമിയിലെത്തി.ആദ്യ കളിയിൽ പത്തനംതിട്ടയെ 7-0നും രണ്ടാമത്തെ കളിയിൽ എറണാകുളത്തെ 4-0നും മൂന്നാമത്തെ കളിയിൽ കണ്ണൂരിനെ 6-0നും തകർത്ത മലപ്പുറത്തിനു വേണ്ടി മൂന്നു മത്സരങ്ങളിലും ഹാട്രിക് നേടിയ ഇരിമ്പിളിയം സ്വദേശി ഷിഖിൽ ആണു താരം.ns-shikhil

ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിൽ ഷാജിയുടെയും രൂപയുടെയും മകനാണു ഷിഖിൽ. ഇരിമ്പിളിയം എഎംയുപിയിൽനിന്നു മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെത്തിയതു രണ്ടുവർഷം മുൻപാണ്. ഇപ്പോൾ ഒൻപതാംക്ലാസ് വിദ്യാർഥി. കോഴിക്കോട്, പാലക്കാട്, ഇടുക്കി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലെ ജേതാക്കളാണു സെമിയിൽ മലപ്പുറത്തിന്റെ എതിരാളികൾ. ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിലെ കെ.മൻസൂർ അലിയാണ് ഇക്കുറി ജില്ലാ ടീം പരിശീലകൻ.

 

Summary: Three hat tricks in three consecutive games by N.S. Shikhil, a student from MSPHSS helped the malappuram team to reach the semis of State Sub Junior Football Championship. Shikhil hails from irimbiliyam, near Valanchery.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!