HomeNewsProtestഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി

ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി

katf-kuttippuram

ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അറബി അധ്യാപകർ കുറ്റിപ്പുറത്ത് ധർണ നടത്തി

കുറ്റിപ്പുറം : ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ(കെ.എ.ടി.എഫ്.)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ധർണ നടത്തി.
katf-kuttippuram
കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എൻ. അൻവർ സാദത്ത് അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ്, പരപ്പാര സിദ്ദിഖ്, കെ. അബ്ദുൾകരീം, എ. ഹാരിസ്, ടി. ഹബീബ് റഹ്‌മാൻ, റജുല, കെ.ടി. അഷറഫ്, കെ.പി. ഫൈസൽ ബാബു, ടി. അബ്ദുൾറഷീദ് എന്നിവർ പ്രസംഗിച്ചു. ധർണക്കുശേഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അവകാശപത്രിക നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!