HomeNewsMeetingവളാഞ്ചേരി കാരാട് ഡിവിഷനിൽ വാർഡ് സഭാ യോഗം ചേർന്നു

വളാഞ്ചേരി കാരാട് ഡിവിഷനിൽ വാർഡ് സഭാ യോഗം ചേർന്നു

karad-ward-sabha

വളാഞ്ചേരി കാരാട് ഡിവിഷനിൽ വാർഡ് സഭാ യോഗം ചേർന്നു

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 5 ലെ വാർഡ് സഭയോഗം നഗരസഭ ചെയർമാനും വാർഡ് കൗൺസിലറുമായ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, എംപി മുജീബ്,നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയ രൂപീകരണ വുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യേഗത്തിലെ നിർദേഷങ്ങൾ കോർഡിനേറ്റർ സജിൻ വാർഡ് സഭയിൽ അവതരിപ്പിച്ചു. തുടർന്ന് വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനവും, പങ്കെടുത്ത എല്ലാവർക്കും ഡ്രാഗൺ ഫ്രൂട്ട് തൈകളും വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!