HomeNewsAccidentsചിനക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു

ചിനക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു

abdul vahid

ചിനക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു

കോട്ടക്കല്‍: ദേശീയപാത കോട്ടക്കലിനടുത്ത് ചെനക്കലില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കാടാമ്പുഴ ചുള്ളിക്കാട് സ്വദേശി പുളിക്കല്‍ സമദിന്റെ മകന്‍ അബ്ദുല്‍ വാഹിദ് (23)ആണ് മരിച്ചത്. കരേക്കാട് സ്വദേശി വെട്ടിക്കാടന്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ അസീസ്(23)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം.
bright-academy
ചെനക്കലിലെ പമ്പിലേക്ക് പെട്രോള്‍ അടിക്കാന്‍ കയറുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഹിദ് തല്‍ക്ഷണം മരിച്ചു. നിസാര പരിക്കുകളോടെ അസീസിനെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വെള്ളിയാഴ്ച്ച പോസ്റ്റു മാര്‍ട്ടത്തിനു ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കാടാമ്പുഴ ചുള്ളിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. ഫാത്തിമയാണ് മരിച്ച വാഹിദിന്റെ മാതാവ്. സഹോദരങ്ങള്‍: അബ്ദുല്‍ മുജീബ്, അബ്ദുല്‍ ശഹീദ് (ഇരുവരും സൗദി), വഹീദ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!