HomeNewsPoliticsപള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി

പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി

iuml-irimbiliyam-mosque-protest

പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇരിമ്പിളിയത്ത് മുസ്ലീം ലീഗ് നിൽപ്പ് സമരം നടത്തി

ഇരിമ്പിളിയം: പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് പുറമണ്ണൂരിലും തോട്ടിലാക്കലും മുസ്ലീംലീഗ് നിൽപ്പ് സമരം നടത്തി. ബാറുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാറിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്ക്കാരം നിർവ്വഹിക്കാൻ കഴിയുന്ന രൂപത്തിൽ എന്ത് കൊണ്ട് ആരാധനാലയങ്ങൾ തുറന്ന് നൽകിക്കൂടാ എന്ന് പ്രതിഷേധക്കാർ ചോദിച്ചു. വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിൽ പിടിച്ചാണ് പ്രതിഷേധക്കാർ നിൽപ്പ് സമരത്തിൽ പങ്കാളിയായത്. പ്രതിഷേധ സമരം മുഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ടി അമീർ, മുജീബ്, ആശിഖ്, ഫൈസൽ, അബു, മുഹമ്മദ്, കുത്തിപ്പ, അനസ്, നാസർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!