HomeNewsInitiativesCommunity Serviceകോവിഡ് 19 രോഗത്തെ നേരിടാൻ മാറാക്കരയിൽ ഐസൊലേഷൻ സെന്റർ ഒരുക്കി ചലനം ക്ലബ്

കോവിഡ് 19 രോഗത്തെ നേരിടാൻ മാറാക്കരയിൽ ഐസൊലേഷൻ സെന്റർ ഒരുക്കി ചലനം ക്ലബ്

chalanam-marakkara-isolation

കോവിഡ് 19 രോഗത്തെ നേരിടാൻ മാറാക്കരയിൽ ഐസൊലേഷൻ സെന്റർ ഒരുക്കി ചലനം ക്ലബ്

മാറാക്കര: മാറാക്കര പഞ്ചായത്തിൽ കോവിഡ് 19 രോഗത്തെ നേരിടാൻ ഐസൊലേഷൻ സെന്റർ ഒരുക്കി എ.സി നിരപ്പിലെ ചലനം ക്ലബ്. ഐസുലേഷൻ സെൻറർ ഒരുക്കുന്നതിന്റെ ചലനം എ.സി നിരപ്പ് ക്ലബ് ഭാരവാഹികൾ ഭാഗമായി മാറാക്കര പി.എച്.സിയുടെ പഴയ ബ്ലോക്ക് വൃത്തിയാക്കി. രാവിലെ 7മണിക്ക് ആരംഭിച്ച ശുചീകരണം ഉച്ചവരെ നീണ്ടു. ശുജീകരണത്തിന് ക്ലബ് അംഗങ്ങളായ ഇസ്‌ഹാഖ്‌, മെഹറൂഫ്, വേലായുധൻ, റഷീദ്, മൊയ്തു, ഒ.പി കുഞ്ഞിമുഹമ്മദ്, നൗഫൽ, മുജീബ്, താഹിർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, സി.എച്ച് ജലീൽ, കെ.ടി ബുഷ്‌റ, മെഡിക്കൽ ഓഫീസർ ഗീത തുടങ്ങിയവർ സന്നിഹതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!