HomeNewsAccidentsപുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ് ഭീഷണിയാകുന്നു

പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ് ഭീഷണിയാകുന്നു

puthanathani-car

പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ് ഭീഷണിയാകുന്നു

പുത്തനത്താണി: ദേശീയ പാത ( NH 66) യിൽ പുത്തനത്താണി പെട്രോൾ പമ്പ് മുതൽ ചുങ്കം ഗ്രൗണ്ട് വരെ റോഡിന് ഇരുവശത്തും സിമൻറ് ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ജീവന് ഭീഷണിയാകുന്നു. വെള്ളിയാഴ്ച പുലർച്ചെ കാർ ലോറിക്ക് പിറകിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഭാഗ്യത്തിനാണ് കാറിലുണ്ടായിരുന്ന കുടുംബത്തിന് ജീവൻ രക്ഷപെട്ടത്.
puthanathani-car
ഈ ആഴ്ചയിൽ തന്നെ മറ്റൊരു വാഹനം ഇത് പോലെ പാർക്ക് ചെയ്ത ലോറിയുടെ പിറകിൽ ഇടിച്ച് ആകെ തകർന്നിരുന്നു.
സിമൻറ് കമ്പനിയുടെ നിരവധി ലോറികൾ അപകടകരമായ രീതിൽ സ്ഥിരമായി രാത്രിയിൽ ഇവിടെ പാർക്ക് ചെയ്ത് കൊണ്ടിരിക്കുന്നത് , ഇതിനെതിരെ അധികാരികൾ ഉണരണം, നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!