HomeNewsIncidentsപാങ്ങ് കോൽക്കളത്ത് വൻ അഗ്നിബാധ

പാങ്ങ് കോൽക്കളത്ത് വൻ അഗ്നിബാധ

pang-kolkkalam-fire

പാങ്ങ് കോൽക്കളത്ത് വൻ അഗ്നിബാധ

പെരിന്തൽമണ്ണ: പാങ്ങ് കോൽക്കളത്ത് പത്തേക്കറോളം സ്ഥലത്ത് വൻ തീ പിടിത്തം. മലപ്പുറം സ്വദേശി ഡോ.അബ്ദുറഹ്മാൻ, വളകര വാപ്പു ഹാജി, കണക്കയിൽ അബ്ദു ഹാജി, പൂഴിത്തറ അഷ്റഫ് എന്നിവരുടെ ഉടസ്ഥതയിലുള്ള പറമ്പിലാണ് തീ പടർന്നത്. റബർ മരങ്ങളും, പറങ്കിമാവുകളും തെങ്ങുകളും പുൽക്കാടുകളുമാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെയാണ് തീ ഉയർന്നത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!