HomeNewsIncidentsപെരിന്തൽമണ്ണയിൽ വൻ തീപ്പിടുത്തം

പെരിന്തൽമണ്ണയിൽ വൻ തീപ്പിടുത്തം

shajahan-fire

പെരിന്തൽമണ്ണയിൽ വൻ തീപ്പിടുത്തം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരത്തിൽ വൻ തീപ്പിടുത്തം. കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഷാജഹാൻ ഫർണിച്ചേഴ്സ് & ഹോം അപ്ലയൻസ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. ബഹുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തം ആദ്യം കണ്ടത്. കെട്ടിടത്തിന്റെ ഉൾവശം ഏകദേശം പൂർണ്ണമായി കത്തിനശിച്ചു. ഏഴ് ഫയർ എഞ്ചിനുകൾ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണക്കാൻ സാധിച്ചത്. പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ വൻ തീപ്പിടുത്തമുണ്ടായതോടെ നിലവിൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരുക്കുകയാണ്. വാഹനങ്ങൾ വഴി തിരിച്ച് വിട്ടിരിക്കുകയാണ് ഇപ്പോൾ. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!