HomeNewsInitiativesCommunity Serviceകൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി ഗാന്ധിബസാർ കൂട്ടായ്മ

കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി ഗാന്ധിബസാർ കൂട്ടായ്മ

disinfect-kodumudi-gandhi-bazar

കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും അണു നശീകരണം നടത്തി ഗാന്ധിബസാർ കൂട്ടായ്മ

ഇരിമ്പിളിയം: പ്രദേശത്ത്‌ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊടുമുടിയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി. കൊടുമുടിയിലും ഇരിമ്പിളിയം പഞ്ചായത്തിലും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗാന്ധിബസാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത്‌ അണുനശീകരണം നടത്തിയത്. വ്യാപാരസ്ഥാപനങ്ങൾ, ഹോമിയോ ആശുപത്രി, പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക്, മസ്ജിദ്, റേഷൻ കട എന്നിവിടങ്ങളിലാണ് അണുനശീകരണ നടത്തിയത്. അണുമുക്ത പരിപാടിക്ക് ടിപി മെറീഷ്, അൻവർ ഇ.വി, കമ്പൻ മുഹമ്മദലി, റഫീഖ് പിഎം, വേണു, ഇക്ബാൽ പാലോളി, മുത്തു പടിഞ്ഞാക്കര, ഫൈസൽ പിഎം എന്നിവർ പങ്കെടുത്തു. മുമ്പും കൊടുമുടിയിലെ പാലം മുതൽ കൊടുമുടി വളവ് വരെയുള്ള ഭാഗം ഗാന്ധിബസാർ കൂട്ടായ്‌മ അണുമുക്തമാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!