HomeNewsAccidentsകൊളമംഗലത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്

കൊളമംഗലത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്

bavappadi-auto

കൊളമംഗലത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്

വളാഞ്ചേരി: കൊളമംഗലത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരായ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ബാവപ്പടിക്കടുത്ത് ഒ.ബി.ജി ക്ലിനിക്കിന് സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് വഴി നൽ‌കുന്നതിനിടെ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് മറിഞ്ഞത്. ഒന്നിലേറെ തവണ ഓട്ടോ മറിഞ്ഞതായി ദൃക്‌‌സാക്ഷികൾ പറഞ്ഞു.
വിദ്യാർഥികളായ മുനവർ (15), അബ്ദുൾ റഹൂഫ് (15), വിബിൻ (16), ഷിബിൻ (14) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!