HomeNewsPoliticsഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.ജെ.പിയിൽ

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.ജെ.പിയിൽ

cpim-bjp-irimbiliyam

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.ജെ.പിയിൽ

ഇരിമ്പിളിയം: സി.പി.എം. പ്രവർത്തകയും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വലിയകുന്ന് ചോലപ്പ റോഡ് പി.പി. ശോഭന ബി.ജെ.പിയിൽ ചേർന്നു. 2005-2010 കാലയളവിൽ എൽ.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചാണ് ഇവർ ഗ്രാമപ്പഞ്ചായത്തംഗമായത്. അവസാനത്തെ ഒന്നരവർഷമാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്പദവി വഹിച്ചത്.
cpim-bjp-irimbiliyam
ശോഭനയോടൊപ്പം അവരുടെ കുടുംബവും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ബിജെപി നേതാക്കളായ ഹരികൃഷ്ണൻ, സോമസുന്ദരൻ, 16ആം വാർഡ് ബിജെപി സ്ഥാനാർത്ഥി കെ അരുൺകുമാർ എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!