HomeNewsNRIകോഴിക്കോട്–ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു.

കോഴിക്കോട്–ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു.

flydubai

കോഴിക്കോട്–ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു.

കരിപ്പൂർ∙ കോഴിക്കോട് –ദുബായ് സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.35നു 172 യാത്രക്കാരുമായി ദുബായിൽനിന്നു കരിപ്പൂരിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.ഭാരത് പെട്രോളിയം, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലി ഏറ്റെടുത്ത ഭദ്ര ഏജൻസി, മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാരെയും ജീവനക്കാരെയും മധുരം നൽകി സ്വീകരിച്ചു.
flydubai
ഫ്ലൈ ദുബായ് റീജനൽ മാനേജർ ബാലാജി, എയർപോർട്ട് മാനേജർ മധുകുമാർ എന്നിവർ നേതൃത്വം നൽകി. ഈ വിമാനം പുലർച്ചെ 3.10നു 167 യാത്രക്കാരുമായി ദുബായിലേക്കു മടങ്ങി. സർവീസ്: ചൊവ്വ, വ്യാഴം, ശനി പുറപ്പെടുന്ന സമയം: പുലർച്ചെ 3.05
വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!