HomeNewsObituaryകുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി

കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി

yamaha fascino accident

കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി

കുറ്റിപ്പുറം: നെന്മാറ, ഉത്രാളിക്കാവ് അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവ വെടിക്കെട്ടിന് പിന്നിലെ പ്രധാനിയായിരുന്നു ഇന്നലെ കുറ്റിപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ച മലമൽക്കാവ് സ്വദേശി ചാത്താണശ്ശേരി തെക്കേതിൽ ഗംഗാധരൻ. ഏതാനും വർഷം മുൻപ് ചാലിശ്ശേരി മുല്ലേംപറമ്പിൽ നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദായെങ്കിലും കഴിഞ്ഞ വർഷംവരെ ഉത്സവ വെടിക്കെട്ടുകൾക്ക് പിന്നണിയിൽ ഗംഗാധരനുണ്ടായിരുന്നു.

വിശദ വായനയ്ക്ക്: കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

നെന്മാറ, വല്ലങ്ങി പൂരത്തിൽ വല്ലങ്ങി ദേശത്തിലെ വെടിക്കെട്ട് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ചാലിശ്ശേരി, എടപ്പാൾ കുളങ്കര അടക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിലും വെടിക്കെട്ട് ഒരുക്കിയിരുന്നത് ഇദ്ദേഹമായിരുന്നു. മുല്ലേംപറമ്പ് അപകടത്തിനു ശേഷം മറ്റു കരാറുകാരുടെ കീഴിലായിരുന്നു ഗംഗാധരനും സംഘവും കരിമരുന്ന് ജോലി ചെയ്തിരുന്നത്. പേരശ്ശനൂരിലെ ഭാര്യവീട്ടിലേക്ക് പോകും വഴിയാണ് ഇന്നലെ രാവിലെ കെഎസ്ആർടിസി ബസ് ഇടിച്ച് ഗംഗാധരൻ മരിച്ചത്. അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയെങ്കിലും കോട്ടക്കലിൽവച്ച് എസ്ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!