HomeNewsAccidentsകുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

hafsath-beevi-manchadi

കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!