HomeNewsIncidentsഎടവണ്ണപ്പാറയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

എടവണ്ണപ്പാറയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

edavannapara-fire

എടവണ്ണപ്പാറയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

മലപ്പുറം: എടവണ്ണപ്പാറയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.00 AM മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിനുള്ളിലെ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
edavannapara-fire
തീപിടുത്തം ഉണ്ടാകുന്ന സമയത്ത് കടയില്‍ രണ്ട് ജീവനക്കര്‍ മാത്രമാണ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഇറങ്ങി ഓടി. കൂടാതെ ബേക്കറിക്കു മുന്നില്‍ ബസ് കാത്തു നിന്നവരേയും പെട്ടെന്നു തന്നെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ബേക്കറിക്കു സമീപമുണ്ടായിരുന്ന രണ്ട് കടകളിലേ്ക്ക് തീപടര്‍ന്നു കയറി. ലഭ്യമായ വെള്ളം ഉപയോഗിച്ച്‌ തീ അണക്കാനുള്ള ശ്രമം പാഴായി.
edavannapara-fire
ഉടന്‍ തന്നെ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണക്കുകയായിരുന്നു.
അതേസമയം തീപിടുത്തമുണ്ടായ ബേക്കറി പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ രണ്ട് കടകള്‍ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!