HomeNewsCrimeമന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

K-T-Jaleel

മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഫോട്ടോ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ. കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.k-t-jaleel ഒരു വർഷം മുമ്പ് മന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്‌ത് ഒരു യുവതിയുടെ കൂടെ നിൽക്കുന്നതായി പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ വ്യാഴാഴ്ച പുലർച്ച എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പൊലീസിനു കൈമാറി. പിന്നീട് ജാമ്യത്തിൽ വിട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!