HomeNewsCrimeIllegalപാങ്ങ് ചേണ്ടിയിൽ എക്‌സൈസ് സംഘം വൻ മദ്യശേഖരം പിടികൂടി

പാങ്ങ് ചേണ്ടിയിൽ എക്‌സൈസ് സംഘം വൻ മദ്യശേഖരം പിടികൂടി

liqor-pang

പാങ്ങ് ചേണ്ടിയിൽ എക്‌സൈസ് സംഘം വൻ മദ്യശേഖരം പിടികൂടി

പെരിന്തൽമണ്ണ: കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാൻബിയറും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജിൽ പാങ്ങ് ചേണ്ടിയിലെ കക്കുത്ത് വീട്ടിൽ സുരേഷ് ബാബുവിനെ (45) അറസ്റ്റ് ചെയ്തു. മദ്യം കടത്തിയ കാറും കസ്റ്റഡിയിലെടുത്തു. പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായ മദ്യവിൽപ്പനയും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.പെരിന്തൽമണ്ണ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.മുഹമ്മദ് അബ്ദുൾ സലിം,​ പ്രിവന്റീവ് ഓഫീസർമാരായ കെ.എം.ശിവപ്രകാശ്, ഡി. ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.റിഷാദലി, എ.വി ലെനിൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!