HomeNewsEventsരക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഒന്നിച്ചിരിക്കാം കാമ്പയിൻ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഒന്നിച്ചിരിക്കാം കാമ്പയിൻ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

dyfi-onnichirikkam-valanchery

രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഒന്നിച്ചിരിക്കാം കാമ്പയിൻ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വളാഞ്ചേരി: ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ഒന്നിച്ചിരിക്കാം എന്ന ഗാന്ധി രക്തസാക്ഷിദിന പരിപാടി വളാഞ്ചേരിയിൽ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ് സ്റ്റാൻ്റിൽ നടന്ന പരിപാടി ജിലാ ജോയിൻ്റ് സെക്രട്ടറി കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ സ്വാഗതം പറഞ്ഞു. കാവുംപുറം മേഖല ജോയിൻ്റ് സെക്രട്ടറി ജുനൈദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗം അഭിവാദ്യം ചെയ്ത് സംസാരിച്ചു. കാവുംപുറം മേഖല പ്രസിഡൻ്റ് ഷമീർ പാക്കത്ത്, വളാഞ്ചേരി മേഖല പ്രസിഡൻ്റ് ആബിദ് പൈങ്കൽ, ട്രഷറർ സബ്നേഷ് വി.പി എന്നിവർ നേതൃത്വം നൽകി. മേഖല ജോയിൻ്റ് സെക്രട്ടറി വിശാഖ് ഉണ്ണി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!