HomeNewsInaugurationവളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

valanchery-water-tanker

വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

വളാഞ്ചേരി: വേനൽ കനക്കുന്നതോടെ വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചു. ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതവും പറഞ്ഞു.
valanchery-water-tanker
നാല് ടാങ്കർ ലോറികളിലായി നഗരസഭയിലെ 33 ഡിവിഷനുകളിലെ അതത് വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിലാണ് വിതരണം നടത്തുന്നത്. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന കുടുബങ്ങൾ അതത് വാർഡിലെ കൺസിലർമാരെ അറിയിക്കേണ്ടതാണെന്ന് വളാഞ്ചേരി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!