HomeNewsObituaryചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടായി അഴിമുഖത്ത് നിന്നാണ് വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിന്റെ(32) മൃതദേഹം കണ്ടെത്തിയത്. കൂട്ടായിയിൽ നിന്നും പോയ വാദിസലാം എന്ന ബോട്ടിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം അബ്ബാസിന്റേതെന്ന് സ്ഥിരീകരിച്ചു.
abbas-chamravattom-river
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്ന വളാഞ്ചേരിയിൽ നിന്ന് വന്ന യുവാക്കൾ അപകടത്തിൽപ്പെട്ടത്. അബ്ബാസിന്റെ കൂടെയുണ്ടായിരുന്ന യുവാവിനെ തോണിക്കാർ രക്ഷപ്പെടുത്തിയെങ്കിലും അബ്ബാസ് ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജസീനയാണ് അബ്ബാസിന്റെ ഭാര്യ. അയിശ അംന, മുഹമ്മദ് അദ്നാൻ, അയിശ അഫ്ര എന്നിവർ മക്കളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!