HomeUncategorizedസിപിഐഎം പൊന്നാനി, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടിയുയരും

സിപിഐഎം പൊന്നാനി, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടിയുയരും

cpim

സിപിഐഎം പൊന്നാനി, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടിയുയരും

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പൊന്നാനി, വളാഞ്ചേരി ഏരിയാ സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച പൊതുസമ്മേളന നഗരിയില്‍ കൊടിയേറും. എടക്കര, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, മങ്കട എന്നിങ്ങനെ എട്ട് ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. കോട്ടക്കല്‍, എടപ്പാള്‍ ഏരിയാ സമ്മേളനങ്ങള്‍ 12, 13നും മലപ്പുറം 14, 15നും തിരൂര്‍, തിരൂരങ്ങാടി 16, 17നും താനൂര്‍ 19,  20നും നടക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ എരമംഗലത്താണ് പൊന്നാനി ഏരിയാ സമ്മേളനം. വെള്ളിയാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗറില്‍ പതാകയുയര്‍ത്തും. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് എരമംഗലം സിഎംഎംയുപി സ്കൂളിലെ സി കെ കുമാരന്‍-സി കുട്ടികൃഷ്ണന്‍ നഗറില്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനംചെയ്യും. ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും.
ശനി, ഞായര്‍ ദിവസങ്ങളില്‍ കടുങ്ങാത്തുകുണ്ടിലാണ് വളാഞ്ചേരി ഏരിയാ സമ്മേളനം. സമ്മേളനത്തിന് തുടക്കംകുറിച്ച് വെള്ളിയാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പ മാസ്റ്റര്‍) നഗറില്‍ പതാകയുയരും.
ശനിയാഴ്ച രാവിലെ 10ന് കാനറാ ബാങ്ക് ബില്‍ഡിങ് ഹാളിലെ അത്തുകാക്ക നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!