HomeGood Newsമാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു

മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു

shaji-peter-kuttippuram

മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു

കുറ്റിപ്പുറം: ലോക്ക്ഡൗൺ കാലത്തും കർമ്മനിരതനായി മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിലെ സുപ്രണ്ട് ഷാജി പീറ്ററാണ് ലോക് ഡൗൺ കാലത്ത് യാത്രക്കാരുടെ ഇരിപ്പിടങ്ങൾ മുഴുവൻ പെയ്ൻ്റ് ചെയ്ത് നവീകരിച്ചത്. പൊതുസമൂഹത്തിൻ്റെയാകെ പ്രശംസ പിടിച്ചുപറ്റിയ ഈ പ്രവർത്തനത്തിന് മുൻകൈയെടുത്ത ഷാജീ പീറ്ററെ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു. പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, എ എ സുൾഫിക്കർ, ഇ ഭാസ്ക്കരൻ, കെ പി അസീസ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!