HomeNewsInaugurationമങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

coir-mat-irimbiliyam

മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ഇരിമ്പിളിയം: ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കൊണ്ടു വരുന്നതിന് വേണ്ടി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍റെയും ആഭിമുഖ്യത്തിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മങ്കേരിയിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ആരംഭിച്ച ബ്രൈറ്റ് ഹാന്‍റ്ലൂം മാറ്റ്സ് – ചവിട്ടി നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മാനുപ്പ മാസ്റ്ററിന്‍റെ അദ്ധ്യക്ഷതയിൽ ബഹു. എം.പി ഇ.ടി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എ നൂർ, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.കദീജ, അസി.സെക്രട്ടറി സുനിൽകുമാർ എം.എ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!