HomeNewsCrimeക്ലാരിയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം: വളാഞ്ചേരി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു

ക്ലാരിയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം: വളാഞ്ചേരി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു

ക്ലാരിയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം: വളാഞ്ചേരി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു

കോട്ടയ്ക്കൽ:സമയത്തെച്ചൊല്ലി തിരൂർ–മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ–കെഎസ്ആർടിസി ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കവും അടിപിടിയും. സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പല്ലു കൊഴിഞ്ഞുപോയി. ക്ലാരി പണിക്കർപടിയിൽ ഇന്നലെ ഉച്ചയ്ക്കു 2.20ന് ആയിരുന്നു സംഭവം. ഓടുന്നതിനിടെ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാൽ പിറകിൽ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നതായി പരാതിയുണ്ട്. പരുക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ വളാഞ്ചേരി തൊഴുവാനൂർ സ്വദേശി കിഴക്കേതിൽ അബ്ദു‍ൽ കരീമി(50)നെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമയത്തെച്ചൊല്ലി കഴിഞ്ഞദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!