HomeNewsMeetingFelicitationവനിതാ ദിനത്തിൽ കാറ്ററിങ്ങ് മേഖലയിലുള്ള വനിതകളെ ആദരിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി

വനിതാ ദിനത്തിൽ കാറ്ററിങ്ങ് മേഖലയിലുള്ള വനിതകളെ ആദരിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി

womens-day-catering

വനിതാ ദിനത്തിൽ കാറ്ററിങ്ങ് മേഖലയിലുള്ള വനിതകളെ ആദരിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി

കുറ്റിപ്പുറം : ലോകവനിതാ ദിനത്തില്‍ ജില്ലയിലെ കാറ്ററിംഗ് മേഖലയിലുള്ള മൂന്ന് വനിതകളെ ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ ) ജില്ലാ കമ്മറ്റി ആദരിച്ചു.
womens-day-catering
മലപ്പുറം പി.എസ്.ജി കാറ്ററിംഗ് ഉടമ പ്രമീള,പെരിന്തല്‍മണ്ണ റിമാസ് കിച്ചണ്‍ ഉടമ റിമാ സജാദ്,നിലമ്പൂര്‍ സജി കാറ്ററിംഗ് ഉടമ സജിത ദിവാകരന്‍ എന്നിവരേയാണ് ആദരിച്ചത്. സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാജി മഞ്ചേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുരേഷ് ഇ നായര്‍,സലീം പൊന്നാനി, വി ഷാഹുല്‍ ഹമീദ്, സുനില്‍ ഒനീറ, അഫ്സല്‍ മഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.സി.എ.മലപ്പുറം ജില്ലാ കമ്മറ്റിയുടെ വനിതാ കാറ്ററിംഗ് ഉടമകളെ അദരിക്കുന്ന ചടങ്ങ് സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!