HomeNewsAccidentsദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

car-karippol

ദേശീയപാത കഞ്ഞിപ്പുരയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വളാഞ്ചേരി:ദേശീയപാത കഞ്ഞിപ്പുരയിൽ കാർ തലകീഴായി മറിഞ്ഞു.ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കഞ്ഞിപ്പുര മസ്ജിദിന് സമീപത്താണ് അപകടം സംഭവിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ആറ് യാത്രികരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമർ തൂണുകൾ തകർന്നു വീണു.
car-karippol
ദേശീയപാത കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും ഇടയിലുള്ള നീണ്ടു കിടക്കുന്ന പാത സ്ഥിരം അപകടമേഖലയാവുകയാണ്. അമിത വേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ കടന്നു പോവുന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കുപറ്റിയത്.

No Comments

Leave A Comment