HomeNewsAccidentsപുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

duke-crash

പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്

പുത്തനത്താണി: വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പുത്തനത്താണിയിൽ വച്ച് അപകടത്തിൽ പെട്ടു. തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന വളാഞ്ചേരി താണിയപ്പൻ‌കുന്ന് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച kl-55-N-7808 കെ‌ടി‌എം ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലും പിന്നീട് റോഡിന് വശത്തെ മതിലിലും ഇടിക്കുകയായിരുന്നു. പുത്തനത്താണിക്കടുത്ത് രണ്ടാലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അമിത‌വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ സ്വീകരിച്ചു.duke-crash


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!