HomeNewsAccidentsചമ്രവട്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ബിജെപി നേതാവ് ശങ്കു ടി ദാസിന് പരിക്ക്

ചമ്രവട്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ബിജെപി നേതാവ് ശങ്കു ടി ദാസിന് പരിക്ക്

sanku-t-das-accident

ചമ്രവട്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ബിജെപി നേതാവ് ശങ്കു ടി ദാസിന് പരിക്ക്

മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!