HomeNewsNRIബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

bahrain-valanchery-iftar-2019

ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ കീഴിൽ സമൂഹനോമ്പ് തുറ സംഘടിപ്പിച്ചു. മനാമ സുഗയ റസ്റ്റോറന്റിൽ നടന്ന നോമ്പ്തുറയിൽ 150ഓളം വരുന്ന മെമ്പർമാർ പങ്കെടുത്തു. ചടങ്ങിൽ ബഹറിനിൽ ഉള്ള മത സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഉന്നതരും പങ്കെടുത്തു. നോമ്പ്തുറക് ശേഷം മാനവമൈത്രി എന്ന വിഷയത്തെ ആസ്പദമാക്കി റഹീം സഖാഫി വരവൂർ റമളാൻ സന്ദേശം നൽകി. വലിയ രാജൃങ്ങൾ ചെറിയ രാജ്യങ്ങളെ സഹായിക്കുന്നതിലൂടെ പട്ടിണിയെ ലോകത്തു നിന്നു നിർമാചനം ചെയ്യണമെന്നും ഭക്ഷണം ഒരിക്കലും പാഴാക്കരുതെന്നും അദ്ദേഹം ഉണർത്തി.
bahrain-valanchery-iftar-2019
ചടങ്ങിൽ അഡ്വ:മാധവൻ കല്ലത്ത്, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, സലാം മമ്പാട്ടുമൂല, പി.ടി നാരായണൻ, ഷമീർ മുഹമ്മദ് എന്നിവരും പങ്കെടുത്തു. ഉമ്മർഹാജി ചേനാടൻ, മുനീർ ഒറവക്കോട്ടിൽ, പ്രവീൺ മേല്പത്തൂർ, റിഷാദ് വളാഞ്ചേരി, ബിലാൽ വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു. കരീം മാവണ്ടിയൂർ, രാജേഷ് വളാഞ്ചേരി, റഷീദ് കുളത്തൂർ, റിയാസ് പൂകാട്ടിരി, വാഹിദ് പൂകാട്ടിരി, ഫാറൂഖ്, മുഹമ്മദലി ഇരിമ്പിളിയം, മുഹമ്മദ്കുട്ടി നെല്ലറ, റിയാസ് കുറ്റിപ്പുറം, സൈനുദ്ദീൻ മങ്കേരി, നിസാം, അഹ്മദ്കുട്ടി, കരീംമോൻ പാലാറ തുടങ്ങിയവർ ചടങ്ങിന് നേത്രത്വം നൽകി.
Summary: Bahrain valanchery union conducted iftar meet at Sugaya restaurant in Manama.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!