നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി അനുമോദന സദസ്സിലും ഇഫ്ത്താർ മീറ്റിലും നെടുങ്ങോട്ടൂർ പ്രദേശത്തെ അഞ്ഞൂറിൽ പരം ആളുകൾ സന്നിഹിദരായിരുന്നു. നെടുങ്ങോട്ടൂർ ഗ്രമത്തിൻെറ യശസ്സ് ഉയർത്തിയ അയോൺമാൻ അബ്ദുല്‍ നാസറിനെ ചടങ്ങില്‍ പാലക്കാട് നിയുക്ത എം.പി. വി.കെ.ശ്രീകണഠൻ അനുമോദിച്ചു. ഉയർന്ന വിജയം കെെവരിച്ചവരെയും വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളിൽ നൊടുങ്ങോട്ടൂർ പ്രധിനിധ്യം തെളിയിച്ചവരെയും ചടങ്ങില്‍ അനുമേദിച്ചു.
ജീവകാരുണ്യ /രക്തദാന രംഗത്തെ പ്രവർത്തനങ്ങൾക്ക് സമദ് നെടുങ്ങോട്ടൂരിനെ ആദരിച്ചു, ബി ഡി കെ തിരൂർ താലൂക്ക് എക്സിക്യൂട്ടിവ് അംഗവും വളാഞ്ചേരി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി മെമ്പറുമാണ്. മഹ്ഷൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.സെന്‍റർ പലിശ രഹിത വായ്പ പദ്ധതി പ്രഖ്യാപന വിശദീകരണവും അൻവർ മുഹയുദ്ധീൻ ഹുദവി നടത്തി. ചടങ്ങില്‍ ഖത്തർ കെ.എം.സി.സി. സംസ്ഥാന ട്രഷറര്‍ മുഹമ്മദാലി കെ.പി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Summary: CH center nedungottur area conducts iftar met