HomeNewsCrimeകഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

jeep-damage

കഠുവ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

പാലക്കാട്: കഠുവ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് എറിഞ്ഞു തകര്‍ത്തു. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്.jeep-damage
ഇവര്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു.
അതേ സമയം ചിത്രം വരച്ച് പ്രതിഷേധിച്ചതില്‍ താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് ദുര്‍ഗ മാലതി. പിഞ്ചു കുഞ്ഞിനെ പീഡിപ്പിവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു അതാണോ ഞാന്‍ ചെയ്ത തെറ്റ്. ഒരു മതത്തിനും എതിരല്ല തന്റെ വരയെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!