HomeNewsEducationNewsമൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും

മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും

mount-hira

മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും

വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ മീലാദ് ഫെസ്റ്റും, ആട്സ് ഡേയും ഒക്ടോബർ 21, 22 ദിവസങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ലൈറ്റ് ഓഫ് മദീന എന്ന പേരിൽ ആരംഭിക്കുന്ന മീലാദ് ഫെസ്റ്റ് 21/10/2022 വെള്ളി രാവിലെ 10 മുതൽ ആരംഭിക്കും. മീലാദ് ഫെസ്റ്റിൽ പ്രശസ്ഥ മാപ്പിളപ്പാട്ട് ഗായകനും, ആൽബം ഗായകനുമായ ശിബിലി മൂന്നാക്കൽ മുഖ്യാതിഥിയാകും. ചടങ്ങിൽ ജനപ്രതിനിധികളും, മാനേജ്മെൻ്റ് പ്രതിനിധികളും, അധ്യാപകരും പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ ദഫ് മുട്ട്, ഫ്ലവർ ഷോ, മദ്ഹ് ഗാനങ്ങൾ, പ്രഭാഷണം തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ ഒപ്പന, ദഫ് കളി തുടങ്ങിയ കലാപ്രകടനങ്ങൾ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!