HomeQualificationsMatriculation (SSLC/SSC)വൈരങ്കോട് ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വൈരങ്കോട് ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

vairankode

വൈരങ്കോട് ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് (01/01/2019 മുതൽ 31/12/2019 വരെ) മേൽശാന്തി തസ്തികയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള പ്രവൃത്തിപരിചയമുള്ള അനുയോജ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
Ads
ശമ്പളം 25000/-. അപേക്ഷകർ 35നും 55നും മദ്ധ്യേ പ്രായമുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. താന്ത്രിക വിദ്യ അറിയാമെന്നുള്ളതിന്റെ തന്ത്രിയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വക്കേണ്ടതാണ്. അപേക്ഷകൾ എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ വൈരങ്കോട് ദേവസ്വം, വൈരങ്കോട് പി.ഒ, മലപ്പുറം- 676301 എന്ന വിലാസത്തിൽ 15/11/2018ന് മുമ്പായി ലഭിച്ചിരിക്കണം.
vairankode


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!