HomeNewsEducationAdmissionപൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Apply-Now

പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി. 2022-ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.kscsa.org-യിൽ 30-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽസൗകര്യം ലഭിക്കും. പ്രവേശനപരീക്ഷ മേയ് ഒൻപതിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സിവിൽസർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂണിൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0494 2665489, 9287555500, 9846715386


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!