HomeNewsSportsസ്പോർട്സ് സ്കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസിനായി അപേക്ഷ ക്ഷണിച്ചു

സ്പോർട്സ് സ്കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസിനായി അപേക്ഷ ക്ഷണിച്ചു

സ്പോർട്സ് സ്കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസിനായി അപേക്ഷ ക്ഷണിച്ചു

മലപ്പുറം: തിരുവനന്തപുരം ജിവി രാജാ സ്‌പോർട്‌സ് സ്‌കൂളിലും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലും 2020 –- -2021 അധ്യയന വർഷത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽ. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ, തയ്‌ക്വാന്‍ഡൊ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ്‌ ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ എന്നീ കായികയിനങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. ആറ്, ഏഴ്, എട്ട്, ഒൻപത്, പ്ലസ് വൺ/വിഎച്ച്എസ്‌സി ക്ലാസുകളിലാണ് പ്രവേശനം.
gvrss
താൽപ്പര്യമുള്ള കുട്ടികൾ ജനനതീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ, -സംസ്ഥാന, -ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 7.30ന് മുമ്പായി കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എത്തണം. http://gvrsportsschool.org/registration എന്ന ലിങ്കിൽ ഓൺലൈനായും രജിസ്റ്റർചെയ്യാം. രജിസ്റ്റർചെയ്തശേഷം ഇ- മെയിലിൽ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി സെലക്ഷൽ ട്രയലിൽ ഹാജരാക്കണം. ഫോൺ: 9846799181.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!