HomeNewsInaugurationവളാഞ്ചേരി ബസ്‌സ്റ്റാൻഡ്‌-എ.കെ.ജി. റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി ബസ്‌സ്റ്റാൻഡ്‌-എ.കെ.ജി. റോഡ് നാടിന് സമർപ്പിച്ചു

akg-busstand=road

വളാഞ്ചേരി ബസ്‌സ്റ്റാൻഡ്‌-എ.കെ.ജി. റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി : നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ പണി പൂർത്തീകരിച്ച ബസ്‌സ്റ്റാൻഡ്‌-എ.കെ.ജി. ബൈപ്പാസ് റോഡ് നാടിന് സമർപ്പിച്ചു. സിമന്റ് കട്ട വിരിച്ച് പെയിന്റടിച്ച് മോടികൂട്ടിയ റോഡിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
Ads
2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 42,000 രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് റോഡിന്റെ നവീകരണം പ്രയോജനപ്പെട്ടിട്ടുണ്ട്. കടക്കാരുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ മുൻഭാഗവും റോഡും ഭംഗി കൂട്ടുന്നതിനായി പൂച്ചട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
akg-busstand=road
ഉപാധ്യക്ഷ റംല മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ദീപ്തി ശൈലേഷ്, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ ഇ.പി. അച്യുതൻ, കളപ്പുലാൻ സിദ്ദിഖ് ഹാജി, തസ്‌ലീമ നദീർ, ആബിദ് മൻസൂർ, എൻ. നൂർജഹാൻ, കെ.വി. ഷൈലജ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!