HomeNewsCrimeA man held for molesting a lady in KSRTC bus at Valanchery

A man held for molesting a lady in KSRTC bus at Valanchery

crime-banner

A man held for molesting a lady in KSRTC bus at Valanchery

ഭർത്താവുമൊന്നിച്ച് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കൊയിലാണ്ടി സ്വദേശിനിക്ക് നേരെ പീഡനശ്രമം. സംഭവുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഉണ്ണികൃഷ്ണനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

മൈസൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മൂന്നംഗ കുടുംബത്തിനാണ് കെ.എസ്.ആർ.ടി.സി ഡീലക്സ് ബസിൽ അപമാനം സഹിക്കേണ്ടി വന്നത്. യുവതിയെ നിരന്തരം ശല്യപ്പെടുത്തിയ ഉണ്ണികൃഷ്ണനെ യുവതിയുടെ ഭർത്താവ് താക്കീത് ചെയ്തപ്പോൾ അസഭ്യവർഷവും കൈയ്യേറ്റവുമായിരുന്നു മറുപടി.ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിക്കും അടിയേറ്റതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബസ് ജീവനക്കാർ കാര്യത്തിലിടപെടാൻ മടിച്ചുവെന്നും പരാതിയിൽ പറയുന്നു. കുടുംബം ബഹളം വച്ചതിനെ തുടർന്ന് വട്ടപ്പാറക്കു സമീപം ബസ് നിർത്തിയിടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പോലീസിനെ അറിയിച്ചത്.ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ ഏൽ‌പ്പിക്കുകയായിരുന്നു.

Summary:A man held for molesting a lady in KSRTC bus at Vattappara, near Valanchery.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!