മദ്യ ലഹരിയിൽ ബ്സ ജീവനക്കാർക്ക് നേരെ ആക്രമണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരൂർ:മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തിരുനാവായ കൊടക്കല്ലിലെ പെട്രോൾ പമ്പിന് സമീപം വെച്ചാണ് മദ്യ ലഹരിയിൽ പരസ്പരം അടിപിടി കൂടിയത്.
ഇരുവരും മുൻപ് നടന്ന അടിപിടി തുടർച്ചയാണ് ഇന്നലെ നടന്ന അടിപിടിയും . അടിപിടിയിൽ പരിക്ക് പറ്റിയവർ ബസ് ജീവനക്കാരാണ്. പ്രതികളായ തിരുനാവായ കൊടക്കൽ സ്വദേശികളായ അഴകത്ത് കളത്തിൽ ശരത്ത് (29 ) , അഴകത്ത് കളത്തിൽ വിനീത് (29) എന്നിവരെ തിരൂർ പോലീസ് പിടികൂടി തെളിവെടുപ്പ് നടത്തുകയുണ്ടായി. പ്രതികളെപ്പറ്റി കൂടുതൽ അന്വേഷിച്ചതിൽ പ്രതികൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും ലഹരി കേസുകളും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്. പിടികൂടിയ പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
തിരൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നാരായ മിഥുൻ ,ശ്രീധരൻ, നസീർ തിരൂർക്കാട്, Scpo ഇന്ദ്രജിത്ത് , CPO പ്രദീപ് ,ദിൽജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
