വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം; യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ

വളാഞ്ചേരി: വീട്ടിലെ കാർപോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മൂർക്കനാട് വെങ്ങാട് പാറത്തൊടി വീട്ടിൽ ഹൈദറിന്റെ മകൻ മുഹമ്മദ് ഷഹൽ (23) ആണ് അറസ്റ്റിലായത്.
11-09-2026 രാത്രി 10 മണിക്കും 12-09-2026 പുലർച്ചെ 5 മണിക്കും ഇടയിലാണ് വെണ്ടല്ലൂർ സ്വദേശിയുടെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിരുന്ന KL 10 G 8320 നമ്പർ ഹീറോ ഹോണ്ട സ്പ്ലെൻഡർ മോഷണം പോയത്. തുടർന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്.
അന്വേഷണത്തിൽ മോഷണം പോയ ബൈക്ക് വളാഞ്ചേരി അത്തിപ്പറ്റയിൽ നിന്ന് കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഹലിനെക്കുറിച്ച് വിവരം ലഭിച്ചത്. സെപ്റ്റംബർ 22ന് രാത്രി കുഞ്ഞിപ്പുരയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ SI ഫിറോസ് എ.കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. CPOമാരായ ധനാജ്, തോമസ് ജോസഫ്, വിപിൻ സേതു, അർജുൻ, ഷിഹാബ്, ശശികുമാർ si എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ BNS 303(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
