HomeNewsCrimeMurderകുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു

Musthafa-murder-athavanad

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു

ആതവനാട്:ആതവനാട് കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു. കുടശ്ശേരിപ്പാറ സ്വദേശി മുസ്തഫയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ഇന്ന് രാവിലെയാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംസാരിച്ചുതീർക്കുന്നതിനിടെ തർക്കം രൂക്ഷമാവുകയും ആക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു.

കുത്തേറ്റ മുസ്തഫയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വ്യക്തി നിലവിൽ ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് ശേഷം കടന്നുകളഞ്ഞ ബന്ധുക്കൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!