74,625 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി എടയൂർ സ്വദേശി അടക്കം 2 പേർ പട്ടർനടക്കാവിൽ പിടിയിലായി

തിരുനാവായ: ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ പട്ടർനടക്കാവ് നമ്പ്യായംകുന്നിൽ നിന്നും കൽപകഞ്ചേരി പോലിസ് പിടികൂടി. മൂന്നിയൂർ തലപ്പാറ സ്വദേശി മാലക്കോത്ത് സുലൈമാൻ, എടയൂർ തിണ്ടലം സ്വദേശി തെറ്റപറമ്പിൽ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 12 ഓടെ പോലീസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലുള്ള ആക്രികടയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയത്.
98 ചാക്കുകളിൽ ആയി 74,625 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കടകളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്താനായി സൂക്ഷിച്ച് തായിരുന്നു ലഹരി വിൽപ്പന്നങ്ങൾ.
പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.
കൽപകഞ്ചേരി സി.ഐ സി.കെ രാജേഷ്,
എസ്.ഐ സി.കെ രാഗവൻ, എ.എസ്.ഐ മാരായ ഒ. ദീപക്, സി.ടി ശ്രീരാമചന്ദ്രൻ, സിപിഎം മാരായ എസ് പ്രവീൺ തുടങ്ങിയവർ സംഘത്തിൽ സംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
