വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്

വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന കാറാണ് കത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
